സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും: ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ സാഹചര്യത്തിൽ ഏഴ് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് 39 ഡിഗ്രി…
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ സാഹചര്യത്തിൽ ഏഴ് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് 39 ഡിഗ്രി…
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ സാഹചര്യത്തിൽ ഏഴ് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് 39 ഡിഗ്രി സെൽഷ്യസ് വരെയും ,കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
സാധാരണ നിലയിൽ നിന്ന് രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി.
അതേസമയം സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്കും സാധ്യത പറയുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനൽ മഴയ്ക്കുള്ള സാധ്യതയുള്ളത്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.