ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്; ദുരന്തബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാന്‍ ശകാരിച്ചു; മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയതായും ആരോപണം

ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്; ദുരന്തബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാന്‍ ശകാരിച്ചു; മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയതായും ആരോപണം

May 9, 2023 0 By Editor

 ‘നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. ‘അറ്റ്ലാന്റിക്’ ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി..’– മന്ത്രിമാർക്കെതിരെ ഗുരുതരമായ ആരോപണവുമായി താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കൽ മുഹാജിദ് രംഗത്ത്. താനൂരിൽ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും മന്ത്രി വി.അബ്ദുറഹിമാനും എത്തിയപ്പോഴാണ് ‘അറ്റ്ലാന്റിക്’ ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്.

ബോട്ടിന് റജിസ്ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും മുഹാജിദ് മന്ത്രിമാരോട് പറഞ്ഞിരുന്നു. പരാതി കേട്ടയുടൻ മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറിയെന്നാണ് മുഹാജിദ് പറയുന്നത്. ‘ബോട്ടിന് റജിസ്ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന്’ ചോദിച്ചാണത്രെ മന്ത്രി തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോൾ പിഎയ്ക്ക് പരാതി നൽകാൻ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയതു. പക്ഷേ, തുടർ നടപടികളൊന്നുമുണ്ടായില്ല. മുഹാജിദ് പറഞ്ഞതായി ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ‌്തു.

കഴിഞ്ഞ 23ന് ആണ് താനൂരിൽ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം നടന്നത്. പതിനാലാമത്തെ ദിവസം ‘അറ്റ്ലാന്റിക്’ ബോട്ട് ദുരന്തത്തിൽ അകപ്പെട്ടു. 23ന് രണ്ട് മന്ത്രിമാർക്കുമൊപ്പം നിൽക്കുന്ന ഫോട്ടോയും മുജാഹിദിന്റെ കൈവശമുണ്ട്.