സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്

ന്യൂഡൽഹി: 2023ലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് മൊത്തം വിജയം. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയ ശതമാനം. 14,50,174 വിദ്യാർഥികൾ ഉപരി…

ന്യൂഡൽഹി: 2023ലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് മൊത്തം വിജയം. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയ ശതമാനം. 14,50,174 വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷാ ഫലം ലഭ്യമാണ്. വെബ് സൈറ്റ്: https://cbseresults.nic.in/

രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലക്ക്. 99.91 ശതമാനം. ഏറ്റവും കുറവ് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് മേഖലയാണ്. 78.05 ശതമാനം.

പെൺകുട്ടികളിൽ 90.68 ശതമാനം മികച്ച വിജയം നേടി. ആൺകുട്ടികളെക്കാൾ 6.01 ശതമാനം കൂടുതലാണിത്. 84.67 ശതമാനം ആൺകുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. ട്രാൻസ്ജൻഡർ വിഭാഗത്തിൽ 60 ശതമാനമാണ് വിജയം. പെൺകുട്ടികൾ 90.68 ശതമാനവും ആൺകുട്ടികൾ 84.67 ശതമാനവും ഉപരി പഠനത്തിന് യോഗ്യത നേടി

16,60,511 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. 2019ലെ കോവിഡിന് മുമ്പുള്ള 83.40% വിജയ ശതമാനത്തേക്കാൾ മികച്ചതാണ് ഈ വർഷത്തെ വിജയ ശതമാനം. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story