കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി ഡോക്ടറുടെ മുഖത്ത് അടിച്ചു; കൊല്ലുമെന്ന ഭീഷണിയും അസഭ്യവർഷവും; പ്രതി പിടിയിൽ

മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം, മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയിൽ

May 16, 2023 0 By Editor

എറണാകുളം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഡോയലിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു.

ഡോ. ഇർഫാൻ ഖാൻ ആണ് ഡോയലിനെ ചികിത്സിച്ചത്. പരിശോധനയ്ക്കിടെ അക്രമാസക്തനായ ഡോയൽ ഡോക്ടറുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നഴ്‌സുമാർ ഉൾപ്പെടെയുള്ളവരെ ഇയാൾ അസഭ്യം പറയുകയും ചെയ്തു. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഇർഫാൻ കളമശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.