ഡൽഹിയിൽ പതിനാറുകാരിയെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: പതിനാറ് വയസുള്ള പെൺകുട്ടിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. 20കാരനായ സാഹിൽ ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.…

ന്യൂഡൽഹി: പതിനാറ് വയസുള്ള പെൺകുട്ടിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. 20കാരനായ സാഹിൽ ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വടക്കൻ ഡല്‍ഹിയിലെ രോഹിണിയില്‍ ഞായറാഴ്ച വൈകീട്ടാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവതിയുടെ മൃതദേഹം ഷഹബാദിലെ ജെ.ജെ. കോളനിയിലെ വഴിവക്കിലാണ് പോലീസ് കണ്ടെത്തടുത്തത്‌. വഴിയിലൂടെ നടന്നുപോകുമ്പോള്‍ പിടിച്ചുനിര്‍ത്തിയാണ് സഹില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നു. ശനിയാഴ്ച ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. 20-ലേറെ തവണ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതായി ദൃശ്യത്തില്‍ കാണാം. അതേസമയം, എത്ര തവണ കുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൊലക്കുറ്റമടക്കം ചേര്‍ത്ത് സഹിലിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

അതേസമയം യുവാവ് പെൺകുട്ടിയെ ആക്രമിക്കുമ്പോൾ അതുവഴി പോയവർ തിരിഞ്ഞുനോക്കിയില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരെങ്കിലും വിവരം പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും പറയപ്പെടുന്നു. കേസ് അന്വേഷണത്തിനായി ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊലപാതകിയായ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുമൻ നല്‍വ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഉച്ചയോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലീസിന് നോട്ടീസ് അയച്ചതായി ഡല്‍ഹി വനിത കമ്മീഷൻ മേധാവി സ്വാതി മലിവാള്‍ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story