ലിംഗ സമത്വം: ഗേള്‍ റൈസിങ് ഗെയിമുമായി വോഡഫോണ്‍
കൊച്ചി: ലിംഗ സമത്വത്തിന്റെ സന്ദേശമെത്തിക്കുന്ന ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഗെയിം വോഡഫോണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കി. ഗേള്‍ റൈസിങ് ഗെയിം എന്ന പേരിലുള്ള ഈ ഗെയിം പ്രമുഖ താരം അര്‍ജുന്‍…
കൊച്ചി: ലിംഗ സമത്വത്തിന്റെ സന്ദേശമെത്തിക്കുന്ന ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഗെയിം വോഡഫോണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കി. ഗേള്‍ റൈസിങ് ഗെയിം എന്ന പേരിലുള്ള ഈ ഗെയിം പ്രമുഖ താരം അര്‍ജുന്‍…
കൊച്ചി: ലിംഗ സമത്വത്തിന്റെ സന്ദേശമെത്തിക്കുന്ന ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഗെയിം വോഡഫോണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കി. ഗേള്‍ റൈസിങ് ഗെയിം എന്ന പേരിലുള്ള ഈ ഗെയിം പ്രമുഖ താരം അര്‍ജുന്‍ കപൂറാണ് അവതരിപ്പിച്ചത്.
സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സൊലൂഷന്‍സ് ഫോര്‍ ഗുഡ് നീക്കത്തിന്റെ 'ഭാഗമായാണ് ഗേള്‍ റൈസിങ് ഫൗണ്ടേഷനുമായി ചേര്‍ന്ന് വോഡഫോണ്‍ ഫൗണ്ടേഷന്‍ ഈ ഗെയിം വികസിപ്പിച്ചത്. നാസ്‌കോം ഫൗണ്ടേഷനാണ് ഇതു നടപ്പാക്കുന്നതിന്റെ മുഖ്യ പങ്കാളി. മാച്ച് ത്രീ പസില്‍ രീതിയിലുള്ള ഈ ഗെയിം ശാക്തീകരണത്തിനും മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള ബോധവല്‍ക്കരണ കഥകള്‍ പറയുന്നതിന്റെ രീതിയിലാണ് അവതരിപ്പിക്കുന്നത്.
നാലു കഥകളാണ് ഗേള്‍ റൈസിങ് ഗെയിമില്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ കൂടുതല്‍ റിലീസുകള്‍ ഉണ്ടാകും. വോഡഫോണ്‍ ഗെയിം സ്‌റ്റോര്‍, സോഷ്യല്‍ ആപ്പ് ഹബ്ബുകള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ ഗെയിം ഡൗണ്‍ലോഡു ചെയ്യാം.
പുരുഷന്‍മാര്‍ക്കു ലഭിക്കുന്ന അതേ അവകാശങ്ങള്‍ ലഭിക്കാനായി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പോരാടേണ്ടി വരുന്നത് ദുഖകരമാണെന്ന് ഇതേ കുറിച്ച് സംസാരിക്കവേ അര്‍ജുന്‍ കപൂര്‍ പറഞ്ഞു. ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ ഓരോ വ്യക്തിയും തന്റേതായ സംഭാവന നല്‍കണം. ലിംഗ സമത്വം നേടിയെടുക്കുക എന്നത് വനിതകളുടെ മാത്രം ചുമതലയല്ല. പുരുഷന്‍മാരും അതില്‍ തങ്ങള്‍ക്കുള്ള പങ്കു നിര്‍വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.