കണ്ണൂരിൽ ഇന്നും കനത്ത മഴ; ആകെ 73 വീടുകൾ ഭാഗികമായി തകർന്നു

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും.…

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും. ജില്ലയിൽ വിനോദ സഞ്ചാരികൾക്കും കടുത്ത നിയന്ത്രണമുണ്ട്.

തീവ്രമഴ കണക്കിലെടുത്ത് ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയാണ്.റവന്യൂ വകുപ്പിലെ കണക്കനുസരിച്ച് ജില്ലയിൽ ഇതുവരെ മൂന്ന് വീടുകൾ പൂർണമായും 73 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെ തുറന്നിട്ടില്ല.

ക്യാമ്പുകൾ സജ്ജമാക്കുന്ന തിരക്കിലാണ് അധികൃതർ. മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീതിയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story