വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ജാഗ്രതാ നിര്‍ദേശം
വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയതായി…
വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയതായി…
വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മാനന്തവാടി, ബത്തേരി മേഖലകളിലാണ് വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് മരുതോങ്കരയില്‍ നിപ ആന്റിബോഡി കണ്ടെത്തിയതായും ഐസിഎംആര്‍ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ജാഗ്രതയും വവ്വാല്‍ നിരീക്ഷണം ശക്തമാക്കിയതുമാണ് നിപ സാന്നിധ്യം കണ്ടെത്താന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.