നാ​ഷ​ന​ൽ ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ലി​മി​റ്റ​ഡി​ൽ മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി​ക​ളാ​വാം; ഒഴിവുകൾ 74

കേ​​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ നാ​ഷ​ന​ൽ ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ലി​മി​റ്റ​ഡ് മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി​ക​ളെ തേ​ടു​ന്നു. ആ​കെ 74 ഒ​ഴി​വു​ക​ളു​ണ്ട് (മാ​ർ​ക്ക​റ്റി​ങ് 60, F&A (ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്) 10, ലോ 4. ​വി​വി​ധ യൂ​നി​റ്റ്/​ഓ​ഫി​സു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം 41,200 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ മാ​നേ​ജ​രാ​യി സ്ഥി​ര​പ്പെ​ടു​ത്തും. പ​രി​ശീ​ല​ന​കാ​ലം പ്ര​തി​മാ​സം 40,000 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​മാ​യി ല​ഭി​ക്കും. IDA, HRA, പ്രോ​വി​ഡ​ന്റ് ഫ​ണ്ട്, ഗ്രാ​റ്റ്വി​റ്റി, ഇ​ൻ​ഷു​റ​ൻ​സ് മു​ത​ലാ​യ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്.

യോ​ഗ്യ​ത: മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി (മാ​ർ​ക്ക​റ്റി​ങ്) ദ്വി​വ​ത്സ​ര ഫു​ൾ​ടൈം എം.​ബി.​എ/​പി.​ജി.​ഡി.​ബി.​എം/​പി.​ജി.​ഡി.​എം (മാ​ർ​ക്ക​റ്റി​ങ്/​അ​ഗ്രി ബി​സി​ന​സ് മാ​ർ​ക്ക​റ്റി​ങ്/​റൂ​റ​ൽ മാ​നേ​ജ്മെ​ന്റ്/​ഫോ​റി​ൻ ട്രേ​ഡ്/​ഇ​ന്റ​ർ​നാ​ഷ​ന​ൽ മാ​ർ​ക്ക​റ്റി​ങ്) അ​ല്ലെ​ങ്കി​ൽ ബി.​എ​സ് സി/​എം.​എ​സ് സി ​അ​ഗ്രി​ക​ൾ​ച​ർ (സീ​ഡ് സ​യ​ൻ​സ് & ടെ​ക്/​ജ​നി​റ്റി​ക്സ് & പ്ലാ​ന്റ് ബ്രീ​ഡി​ങ്/​അ​ഗ്രോ​ണ​മി/​സോ​യി​ൽ സ​യ​ൻ​സ്/​അ​ഗ്രി​ക​ൾ​ച​ർ കെ​മി​സ്ട്രി/​എ​ന്റോ​മോ​ള​ജി/​പ​ത്തോ​ള​ജി സ്​​പെ​ഷ​ലൈ​സേ​ഷ​ൻ) 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.

മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി (F & A) ബി​രു​ദ​വും സി.​എ/​ഐ.​സി.​ഡ​ബ്ല്യു.​എ/​സി.​എം.​എ യോ​ഗ്യ​ത​യും ഉ​ണ്ടാ​വ​ണം.മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി (ലോ) ​ഫു​ൾ​ടൈം ത്രി​വ​ത്സ​ര/​പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യി​രി​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.

പ്രാ​യ​പ​രി​ധി 18-27. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കും മ​റ്റും നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. അ​പേ​ക്ഷ​ഫീ​സ് 700 രൂ​പ. ബാ​ങ്ക് ചാ​ർ​ജ് കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്.

വി​ശ​ദ​മാ​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.nationalfertilizers.com/careerൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

ഒ.​എം.​ആ​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യാ​ണ് പ​രീ​ക്ഷ​കേ​ന്ദ്രം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story