പുതുക്കാടിനു സമീപം സിഗ്നല്‍ തകരാർ; ട്രെയിനുകള്‍ വൈകിയോടും

പുതുക്കാടിനു സമീപം സിഗ്നല്‍ തകരാർ; ട്രെയിനുകള്‍ വൈകിയോടും

November 8, 2023 0 By Editor

പുതുക്കാടിനു സമീപം സിഗ്നല്‍ തകരാരുണ്ടായതിനെ തുടർന്ന് എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്‌സ്പ്രസ്, വന്ദേഭാരത് എക്‌സപ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍, തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്‌ എന്നീ ട്രെയിനുകള്‍ വൈകിയോടും.

തിരുവനന്തപുരത്തു നിന്ന് കാസർഗോഡേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ഒരു മണിക്കൂറിലേറെ ഇരിങ്ങാലക്കുടയിൽ പിടിച്ചിട്ടു. സിഗ്നല്‍ എന്‍ജിനീയറിങ്ങ് വിഭാഗം സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.