എ​യിം​സു​ക​ളി​ൽ (ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) 3000ലേ​റെ ഒ​ഴി​വു​ക​ൾ

രാ​ജ്യ​ത്തെ എ​യിം​സു​ക​ളി​ൽ (ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) 100 ത​സ്തി​ക​ക​ളി​ലാ​യി 3000ലേ​റെ ഒ​ഴി​വു​ക​ളി​ലേ​ക്ക് കോ​മ​ൺ റി​​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ ഡി​സം​ബ​ർ 18, 20 തീ​യ​തി​യി​ൽ ന​ട​ത്തും.…

രാ​ജ്യ​ത്തെ എ​യിം​സു​ക​ളി​ൽ (ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) 100 ത​സ്തി​ക​ക​ളി​ലാ​യി 3000ലേ​റെ ഒ​ഴി​വു​ക​ളി​ലേ​ക്ക് കോ​മ​ൺ റി​​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ ഡി​സം​ബ​ർ 18, 20 തീ​യ​തി​യി​ൽ ന​ട​ത്തും. ഓ​രോ എ​യിം​സി​ലും ല​ഭ്യ​മാ​യ ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.aiimsexams.ac.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​രോ ഗ്രൂ​പ്പി​ലും ഉ​ൾ​പ്പെ​ട്ട ത​സ്തി​ക​ക​ൾ​ക്കു​ള്ള അ​പേ​ക്ഷാ​ഫീ​സ് ജ​ന​റ​ൽ/​ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 3000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​ഇ.​ഡ​ബ്ല്യൂ.​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 2400 രൂ​പ. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഫീ​സി​ല്ല. ഭാ​ര​ത​പൗ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ഒ​ന്ന് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

കോ​മ​ൺ റി​ക്രൂ​ട്ട്മെ​ന്റി​ന്റെ പ​രി​ധി​യി​ലു​ള്ള ഗ്രൂ​പ് ബി, ​സി ത​സ്തി​ക​ക​ളി​ൽ ചി​ല​ത് ചു​വ​ടെ:

കോ​ഡി​ങ് ക്ല​ർ​ക്ക്/​മെ​ഡി​ക്ക​ൽ റെ​ക്കോ​ഡ്സ് ടെ​ക്നീ​ഷ്യ​ൻ​സ്/​ജൂ​നി​യ​ർ മെ​ഡി​ക്ക​ൽ റെ​​ക്കോ​ഡ് ഓ​ഫി​സ​ർ/​റി​സ​പ്ഷ​നി​സ്റ്റ്/​റെ​ക്കോ​ഡ് ക്ല​ർ​ക്ക്-199 ഒ​ഴി​വു​ക​ൾ, ഡ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ്/​ഡെ​ന്റ​ൽ ടെ​ക്നീ​ഷ്യ​ൻ 14, ഡ​യ​റ്റീ​ഷ്യ​ൻ-43, ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്റ് ഗ്രേ​ഡ്-3 (ന​ഴ്സി​ങ് ഓ​ർ​ഡ​ർ​ലി) 417, ജൂ​നി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ (അ​ക്കൗ​ണ്ട​ന്റ്) 22, ജൂ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​സി​സ്റ്റ​ന്റ്/​ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക് 142, ജൂ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ/​ഓ​ഫി​സ് അ​സി​സ്റ്റ​ന്റ്/​എ​ക്സി​ക്യൂ​ട്ടി​വ് അ​സി​സ്റ്റ​ന്റ് 123, ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (A/C &R) 13, സി​വി​ൽ 16.

ഇ​ല​ക്ട്രി​ക്ക​ൽ 15, ജൂ​നി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്ലേ​റ്റ​ർ/​ജൂ​നി​യ​ർ ഹി​ന്ദി ഓ​ഫി​സ​ർ 10, ജൂ​നി​യ​ർ ഫി​സി​യോ​തെ​റ​പ്പി​സ്റ്റ് 7, ജൂ​നി​യ​ർ സ്റ്റോ​ർ ഓ​ഫി​സ​ർ/​സ്റ്റോ​ർ കീ​പ്പ​ർ 66, ലാ​ബ് അ​റ്റ​ൻ​ഡ​ന്റ്സ് ഗ്രേ​ഡ് 2-103, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ 20, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്റ് (ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ് 3) 13, ആ​ർ​ട്ടി​സ്റ്റ് (മോ​ഡ​ല​ർ) 38, ഓ​പ്ടോ​മെ​ട്രി​സ്റ്റ് 12,​ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്റ് 26, ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2-100, പ്ലം​ബ​ർ 42, പ്രോ​ഗ്രാ​മ​ർ 5, സാ​നി​റ്റ​റി ഇ​ൻ​സ്​​പെ​ക്ട​ർ ഗ്രേ​ഡ് 2 - 37, യു.​ഡി ക്ല​ർ​ക്ക് 39, സീ​നി​യ​ർ ന​ഴ്സി​ങ് ഓ​ഫി​സ​ർ/​സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് 1-555, സ്റ്റെ​നോ​ഗ്രാ​ഫ​ർ 86, സ്റ്റോ​ർ കീ​പ്പ​ർ-​കം-​ക്ല​ർ​ക്ക് 38, അ​സി​സ്റ്റ​ന്റ്/​ടെ​ക്നീ​ഷ്യ​ൻ (ല​ബോ​റ​ട്ട​റി) 180, ടെ​ക്നീ​ഷ്യ​ൻ (ഒ.​ടി) 104, ​ടെ​ക്നീ​ഷ്യ​ൻ (റേ​ഡി​യോ​ള​ജി) 34, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ 14, വ​യ​ർ​മാ​ൻ 56, ലി​ഫ്റ്റ് ഓ​പ​റേ​റ്റ​ർ 12. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story