മുത്തശ്ശി വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായ നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

പ്രമുഖ നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്.

100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. വിജയ് നായകനായി വേഷമിട്ട ബീസ്റ്റിലും അഭിനയിച്ചിരുന്നു. നിരവധി പരസ്യങ്ങളിലും ടെലിഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. നടിയും നർത്തകിയുമായ താരകല്യാൺ മകളാണ്

1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ തുടക്കം. മലയാളത്തിനു പുറമെ നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും വേഷമിട്ടു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story