ഗതാഗത നിയമം ലംഘിച്ചതിനു 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരായ 6 വിദ്യാർഥികളെ മോട്ടർ എൻഫോഴ്സ്മെന്റ്  പിടികൂടി

ഗതാഗത നിയമം ലംഘിച്ചതിനു 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരായ 6 വിദ്യാർഥികളെ മോട്ടർ എൻഫോഴ്സ്മെന്റ് പിടികൂടി

December 22, 2023 0 By Editor

കോഴിക്കോട് ∙ ഗതാഗത നിയമം ലംഘിച്ചതിനു 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരായ 6 വിദ്യാർഥികളെ മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീക്കിന്റെ നേതൃത്വത്തിൽ പിടികൂടി. ഇവരുടെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അപകടകരമായി ഇരുചക്രവാഹനം ഓടിക്കുകയും വാഹനത്തിന്റെ നമ്പർ മറച്ചുവച്ചു യാത്ര ചെയ്യുകയും ചെയ്ത ആകാശ് എസ്.ഷാജു, പി.കെ.മുസ്തഫ, മുഹമ്മദ് ഷിമാസ്, കെ.ബിസ്മിത്, എൻ.എച്ച്.അദ്വൈത് വിശ്വനാഥൻ, എം.ബി.ഫഹീം എന്നിവരെയാണ് കണ്ടെത്തി ലൈസൻസ് 3 മാസം സസ്പെൻഡ് ചെയ്തത്. 11 തവണ ഒരേ വാഹനത്തിൽ വ്യത്യസ്ത യുവാക്കളും യുവതികളുമാണ് രാത്രി വാഹനം ഉപയോഗിച്ചത്

കൊല്ലം ജില്ലയിൽ റജിസ്റ്റർ ചെയ്ത ഈ വാഹനം എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്. വാഹന ഉടമ വിദേശത്താണെന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു വാഹന ഉടമയ്ക്ക് ഇ മെയിൽ സന്ദേശം അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം വിട്ടു നൽകണമെങ്കിൽ ഉടമയുടെ അധികാരപ്പെടുത്തൽ സർട്ടിഫിക്കറ്റ് ലഭിക്കണം. അങ്ങനെയെങ്കിൽ പിഴ ഈടാക്കി വിട്ടു നൽകുമെന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു. ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർ മോട്ടർ വാഹന വിഭാഗത്തിന്റെ എടപ്പാൾ ഡ്രൈവിങ് പരീക്ഷാ സ്ഥാപനത്തിൽ 3 ദിവസത്തെ പരിശീലനം നേടണം.