
മലപ്പുറത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
January 16, 2024മലപ്പുറം: ചങ്ങരംകുളത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരകുളം സ്വദേശി റഫീക്കിന്റെ മകള്‍ ഇശയാണ് മരിച്ചത്. റഫീക്കിന്റെ ഭാര്യ ഹസീനയും കിണറ്റില്‍ വീണിരുന്നു. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്.
ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടയിലാണ് അമ്മയെയും മകളെയും വീടിന് സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്തു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഹസീനയുടെ ഭര്‍ത്താവ് റഫീക്ക് വിദേശത്താണ്. ആത്മഹത്യചെയ്യാൻ കുട്ടിയുമായി യുവതി കിണറ്റിൽ ചാടിയതായിരിക്കാം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.