ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; കാഴ്ചാപരിധി പൂജ്യമായി; 100-ലധികം വിമാനങ്ങളും 30-ഓളം തീവണ്ടികളും വൈകി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താവനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ കാഴ്ചാ പരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 17 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ഫ്ലൈറ്റ്റാഡാർ 24 അനുസരിച്ച്, പ്രതികൂല കാലാവസ്ഥമൂലം 100-ലധികം വിമാനങ്ങൾ വൈകി. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ‌ജി‌ഐ) വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. നിരവധി യാത്രക്കാർ ലഗേജുമായി വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായി.

ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാനും അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. അതേസമയം, മൂടൽമഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 30 ട്രെയിനുകൾ വൈകി ഓടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story