കായികതാരങ്ങൾക്ക് സി.ആർ.പി.എഫിൽ 169 ഒഴിവുകൾ

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) കായികതാരങ്ങൾക്ക് ഗ്രൂപ് സി നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. സ്​പോർട്സ് ക്വോട്ടയിൽ…

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) കായികതാരങ്ങൾക്ക് ഗ്രൂപ് സി നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. സ്​പോർട്സ് ക്വോട്ടയിൽ വിവിധ വിഭാഗങ്ങളിലായി 169 ഒഴിവുകളുണ്ട്. നിയമനം താൽക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്തി കിട്ടാവുന്നതാണ്.

ഇനി പറയുന്ന ഇനങ്ങളിലാണ് ഒഴിവുകൾ- ജിംനാസ്റ്റിക്, ജൂഡോ, വുഷു, ഷൂട്ടിങ്, ബോക്സിങ്, അത്‍ലറ്റിക്സ്, അമ്പെയ്ത്ത്, ഗുസ്തി ഫ്രീസ്റ്റൈൽ, ഗ്രീക്കോ റോമൻ, തൈക്വാൻഡോ, കയാക്ക്, കാനോയ്, റോവിങ്, ബോഡി ബിൽഡിങ്, നീന്തൽ, ഡൈവിങ്, ട്രയാത്ത് ലൺ, കരാട്ടെ, യോഗ, അശ്വാഭ്യാസം, കയാക്കിങ്, ഐസ് ഹോക്കി, ഐസ് സ്കേറ്റിങ്, ഐസ് സ്കൈയിങ്.

യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 18-23. നിയമാനുസൃത വയസ്സിളവുണ്ട്. 2021 ജനുവരി ഒന്നിനും 2023 ഡിസംബർ 31നും മധ്യേ ബന്ധപ്പെട്ട സ്​പോർട്സ്/ഗെയിംസ് ഇനങ്ങളിൽ (ജൂനിയർ, സീനിയർ) സംസ്ഥാനത്തെ/രാജ്യത്തെ പ്രതിനിധീകരിച്ചോ അന്തർദേശീയതലത്തിലോ പ്രതിഭ തെളിയിച്ചിട്ടുള്ളവരാകണം.

അന്തർ സർവകലാശാല ടൂർണമെന്റുകളിലും ദേശീയ സ്കൂൾ ഗെയിംസുകളിലും പ​ങ്കെടുത്ത് കഴിവ് ​തെളിയിച്ചിട്ടുള്ളവരെയും പരിഗണിക്കും. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം. വൈകല്യങ്ങൾ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://recruitment.crpf.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം.

അപേക്ഷാഫീസ് 100 രൂപ. വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും ഫീസില്ല. ഓൺലൈനായി ​ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ 21700-69100 രൂപ ശമ്പളനിരക്കിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ നിയമിക്കും. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story