ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള; എൻഡിഎയിൽ ചേരുമെന്നും സൂചന

ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള; എൻഡിഎയിൽ ചേരുമെന്നും സൂചന

February 15, 2024 0 By Editor

ഡല്‍ഹി: ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും. ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്‌ അബ്ദുള്ള അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘സീറ്റ് വിഭജനം സംബന്ധിച്ച് പറയുകയാണെങ്കിൽ, നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കും, അതിൽ യാതൊരു സംശയവുമില്ല,’ വാർത്താ സമ്മേളനത്തിനിടയിൽ അബ്ദുള്ള പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരുമെന്നും സൂചനയുണ്ട്.

മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ നാഷണൽ കോൺഫറൻസ് അതിൻ്റെ മികവിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി അധികാരത്തിലിരിക്കുമ്പോൾ നാഷണൽ കോൺഫറൻസ് എൻഡിഎയുടെ ഭാഗമായിരുന്നു.

ഇന്ത്യ സഖ്യ ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കിടൽ ചർച്ചകൾ പരാജയപ്പെട്ടുവെന്ന് മുതിർന്ന ജമ്മു കശ്മീർ നേതാവ് പറഞ്ഞു.

“സീറ്റ് വിഭജനത്തെ സംബന്ധിച്ചിടത്തോളം, നാഷണൽ കോൺഫറൻസ് സ്വന്തം ശക്തിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിൽ രണ്ട് അഭിപ്രായമില്ല,” അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.