കട്ടപ്പന ഇരട്ടക്കൊലപാതകം; 'കുഴിയില്‍ ഇരുത്തിയ നിലയില്‍ വിജയന്റെ മൃതദേഹം കണ്ടെത്തി

കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി.   പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടില്‍ നിന്ന്  കണ്ടെത്തിയത്.…

കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടില്‍ നിന്ന് കണ്ടെത്തിയത്.

കുഴിയില്‍ മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. പ്രതി നിതീഷുമായുള്ള തെളിവെടുപ്പിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ചുറ്റിക കണ്ടെത്തിയിരുന്നു. ഫോറൻസിക് സർജൻ സ്ഥലത്തെത്തിയതോടെ തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുവെന്ന് കരുതുന്ന സാ​ഗര ജങ്ഷനിലെ വീട്ടിലേക്ക് പ്രതിയുമായി പോയി തെളിവെടുപ്പ് നടത്തും. പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച ശേഷമായിരിക്കും ഇത്.

മോഷണത്തിന് പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തൻപുരയ്ക്കൽ നിതീഷാണ് (രാജേഷ്-31) കുറ്റസമ്മതം നടത്തിയത്. മറ്റൊരു പ്രതിയായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു(29)വിന്റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story