കേന്ദ്ര സർവിസിൽ 147 ഒഴിവുകൾ

കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിലായി 147 ഒഴിവുകളിൽ നിയമനത്തിന് യു.പി.എസ്.സി പരസ്യ നമ്പർ 6/2024 പ്രകാരം അപേക്ഷ ക്ഷണിച്ചു. തസ്തികകൾ ചുവടെ-വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്. സ്​പെഷലിസ്റ്റ്…

കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിലായി 147 ഒഴിവുകളിൽ നിയമനത്തിന് യു.പി.എസ്.സി പരസ്യ നമ്പർ 6/2024 പ്രകാരം അപേക്ഷ ക്ഷണിച്ചു. തസ്തികകൾ ചുവടെ-വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്.

സ്​പെഷലിസ്റ്റ് ഗ്രേഡ് 3/അസിസ്റ്റന്റ് പ്രഫസർ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. ഒഴിവുകൾ: അനസ്തേഷ്യോളജി 48, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി 5, നിയോ നാറ്റോളജി 19, ന്യൂറോളജി 26, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി 20, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ 5.

യോഗ്യത: എം.ബി.ബി.എസിന് ശേഷം ബന്ധപ്പെട്ട സ്​പെഷാലിറ്റിയിൽ പി.ജി/ഡി.എൻ.ബി, മൂന്നുവർഷത്തിൽ കുറയാതെ അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, ഒഴിവുകൾ 4. സെൻ​ട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്. യോഗ്യത: ബി.ഇ/ബി.ടെക് (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഡ്രില്ലിങ്/മൈനിങ്/അഗ്രികൾചറൽ എൻജിനീയറിങ്/പെട്രോളിയം ടെക്നോളജി). ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ്സ്.

സയന്റിസ്റ്റ് ബി (സിവിൽ/എൻജിനീയറിങ്), ഒഴിവുകൾ 8, സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽസ് റിസർച് സ്റ്റേഷൻ, ന്യൂഡൽഹി. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം, മൂന്നുവർഷത്തെ പരിചയം.

സയന്റിസ്റ്റ് ബി (ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെ​ന്റേഷൻ), ഒഴിവുകൾ 3. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഖടക്‍വാസ്ല, പുണെ. കൂടുതൽ ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. ഓൺലൈനായി ഏപ്രിൽ 11വരെ അപേക്ഷിക്കാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story