സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമുമായി മൈജി ഫ്യൂച്ചർ കണ്ണൂരിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമുമായി മൈജി ഫ്യൂച്ചർ കണ്ണൂരിൽ

April 28, 2024 0 By Editor

ഉദ്ഘാടനം മെയ് 4 ശനിയാഴ്ച്ച
Experience first then shop കൺസെപ്റ്റുമായി തുറക്കുന്ന കേരളത്തിലെ ആദ്യ ഷോറൂം

കണ്ണൂർ : ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന  ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് ഷോറൂം നെറ്റ്വർക്കായ  മൈജിയുടെ 116 മത്തെ മൈജി ഫ്യൂച്ചർ ഷോറൂം  മെയ്  4, ശനിയാഴ്ച്ച കണ്ണൂർ താണയിൽ  പ്രവർത്തനം ആരംഭിക്കും. 5 നിലകളിലായി സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ  ഷോറൂമാണ് കണ്ണൂർ മൈജി ഫ്യൂച്ചർ. മെയ് 4 ശനിയാഴ്ച്ച രാവിലെ 10:00 ന് പ്രശസ്ത സിനിമാതാരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ സംയുക്തമായി  ഷോറൂം ഉദ്ഘാടനം നിർവ്വഹിക്കും. കണ്ണൂർ  കോഴിക്കോട് റോഡിൽ താണ യിൽ ക്രിസ്റ്റൽ പ്ലാസ ബിൽഡിങ്ങിലാണ് ഷോറൂം. കസ്റ്റമേഴ്സിന്റെ  സൗകര്യാർത്ഥം 10,000 സ്ക്വയർ ഫീറ്റ് വലിയ പാർക്കിങ് ഏരിയയാണ് ഇവിടെ  ക്രമീകരിച്ചിട്ടുള്ളത്.

ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ഫ്യൂച്ചർ കണ്ണൂരിന്  സമർപ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു  സമ്മാനങ്ങൾ, ഡിസ്കൗണ്ടുകൾ മുതൽ  പർച്ചേസ് ചെയ്ത മുഴുവൻ തുക വരെ  ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന മൈജിയുടെ  ആകർഷകമായ ബോൾ ഗെയിം, പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും സ്പെഷ്യൽ ഗിഫ്റ്റുകൾ, ലക്കി ഡ്രോയിലൂടെ വമ്പൻ സമ്മാനങ്ങൾ, നിരവധി  ഉദ്ഘാടന ഓഫറുകൾ, സ്പെഷ്യൽ വിലക്കുറവ്  എന്നിവ സ്വന്തമാക്കാം .

കേരളം ഇതുവരെ കാണാത്ത ഡിജിറ്റൽ  ഷോപ്പിംഗ് അനുഭവമാണ്  മൈജി ഫ്യൂച്ചർ കണ്ണൂരിന് സമർപ്പിക്കുന്നത്.
Experience first then shop കൺസെപ്റ്റുമായി തുറക്കുന്ന  കേരളത്തിലെ ആദ്യ ഷോറൂമായിരിക്കും  ഇത്. ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം അപ്ലയൻസസ്, സ്മോൾ  & കിച്ചൺ അപ്ലയൻസസ് നിരയിലെ ഏതൊരു ഉൽപന്നവും ഉപഭോക്താവിൻറെ മുന്നിൽ വെച്ച് പ്രവർത്തിപ്പിച്ചു  പ്രവർത്തനക്ഷമത നേരിട്ട് കണ്ട് എക്സ്പീരിയൻസ് ചെയ്ത്  ഷോപ്പ് ചെയ്യാൻ സൗകര്യമൊരുക്കുന്ന കേരളത്തിലെ ആദ്യ ഷോറൂമാവുകയാണ് കണ്ണൂർ മൈജി ഫ്യൂച്ചർ. ഗെയിമിങ്, ഹോം ഓട്ടോമേഷൻ എന്നിവയിൽ സ്പെഷ്യൽ  എക്സ്പീരിയൻസ്  ലോഞ്ചുകൾ വരെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മൊബൈൽ ഫോൺ, ടാബ്ലറ്റ് , ലാപ്ടോപ്പ്, ഡിജിറ്റൽ  അക്സെസറീസ് എന്നിവ ഗ്രൗണ്ട് ഫ്ളോറിൽ, കുട്ടികളെയും മുതിർന്നവർക്കും പ്രിയങ്കരമായ ഡിജിറ്റൽ ഗെയിമുകൾ എക്സ്പീരിയൻസ് ചെയ്യാവുന്ന ഗെയിമിങ് എക്സ്പീരിയൻസ് ലോഞ്ച്, വീട്ടിനകത്തും പുറത്തുമുള്ള എല്ലാ ഉപകരണങ്ങളും സ്മാർട്ട് ഫോൺ വഴി  നിയന്ത്രിക്കാവുന്ന ഏറ്റവും നവീനമായ  ഹോം ഓട്ടോമേഷൻ ലോഞ്ച്, റെഫ്രിജറേറ്റർസ്, ഫ്രീസെർസ്, കൂളേഴ്സ് എന്നിവ ഫസ്റ്റ് ഫ്ളോറിലും വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, എ.സി , ചിമ്മിണി & ഹോബ്ബ് എന്നിങ്ങനെ ഹോം അപ്ലയൻസസുകൾ സെക്കൻഡ് ഫ്ളോറിലും ക്രമീകരിച്ചിരിക്കുന്നു. കിച്ചൺ അപ്ലയൻസസ്,  സ്മോൾ  അപ്ലയൻസസ്  ക്രോക്കറി,  പേർസണൽ കെയർ ഐറ്റംസ് , ഫാനുകൾ   എന്നിവയാണ് മൈജിയിലെ  മറ്റു ഫ്ളോറുകളിൽ . ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ  ഷോറൂമിൽ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ എപ്പോഴും കാത്തിരിക്കുന്നത്.

ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങൾ ഏറ്റവും ലാഭത്തിൽ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ കൈ വരുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച  വമ്പൻ ഉദ്ഘാടന ഓഫറുകളും ലഭ്യമാണ്.  ഇന്നുവരെ കാണാത്ത  ഉൽപന്നനിര, ഒറിജിനൽ പ്രോഡക്റ്റ്സ്,  മികച്ച കസ്റ്റമർ കെയർ    എന്നിവയിലൂടെ  കംപ്ലീറ്റ് ഷോപ്പിംഗ്  ആഘോഷത്തിന്റെ ഫ്യൂച്ചറാണ്  കണ്ണൂർ മൈജി ഫ്യൂച്ചർ അവതരിപ്പിക്കുന്നത്.

ഒരു കുടുംബത്തിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയൻസസും  ഷോപ്പ് ചെയ്യാൻ  ഇനി ഒരൊറ്റ  വിശാലമായ ഷോറൂം, അതിലൂടെ  കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസ് ആണ് മൈജി ഓരോ ഉപഭോക്താവിനും നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ  ഡിജിറ്റൽ ഗാഡ്ജറ്റ്സ് , ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ് എന്നിവയുടെ  ഏറ്റവും മികച്ച റേഞ്ച്,  മൊബൈൽ ഫോൺ , ടാബ്ലറ്റ് ,  ലാപ്ടോപ്പ്, സ്മാർട്ട് വാച്ച്   എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്സ് കൂടാതെ ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻസ് , എ.സി തുടങ്ങിയ ഹോം അപ്ലയൻസസ്, മിക്സി , ഓവൻ പോലുള്ള കിച്ചൺ  അപ്ലയൻസസ് , ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ്,  ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്,  സീ സീ ടീ വി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, പ്രിന്റർ, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും  വമ്പൻ നിരകൾ ഇവിടെ ലഭിക്കും.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജി അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷൻ തകരാറിലാകുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത്  മാറ്റി പുത്തൻ എടുക്കാൻ  മൈജി എക്സ്ചേഞ്ച് ഒാഫർ, ആപ്പിൾ  ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി  കെയർ എന്നിങ്ങനെ മൈജി  നൽകുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും ഇനി കണ്ണൂർ  ഫ്യൂച്ചർ ഷോറൂമിൽ ലഭിക്കും.