
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം; മേയ് 18ന് കൂട്ട ഉപവാസ സമരം
April 19, 2018കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന സമ്മത പത്രം നല്‍കിയവരുടെ ഭൂമി ഏറ്റെടുക്കാന്‍ 112 കോടി രൂപ ഉടന്‍ അനുവദിക്കുക, അവശേഷിക്കുന്ന ഭൂമി എല്‍എ നിയമപ്രകാരം ഏറ്റെടുക്കുക, കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോ.എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ഈ മാസം നടത്താന്‍ തീരുമാനിച്ചിരുന്ന അനശ്ചിതകാല കൂട്ടനിരാഹാ സമരം മേയ് 18ലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന എംജിഎസിന് കുറച്ച് ദിവസം വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിയത്.നിരാഹാര സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 29, 30 തീയതികളില്‍ വെള്ളിമാടുകുന്ന് , നടക്കാവ്, സിവില്‍ സ്റ്റേഷന് എന്നിവടങ്ങളില്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ കോര്പറേഷന് കൗണ്‍സിലര്‍മാര്‍, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് സംയുക്ത മേഖലാ കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും. മെയ് 11ന് ആക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മാത്യു കട്ടിക്കാനയുടെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് മുതല്‍ മാനാഞ്ചിറ വരെ വാഹപ്രചരണ ജാഥ നടത്തും. ഉച്ചയ്ക്ക് മൂന്നിന് വെള്ളിമാടുകുന്ന് ജെഡിറ്റി സ്കൂള്‍ സമീപത്ത് ഉദ്ഘാടനം ചെയ്യുന്ന ജാഥ കിഡ്സണ്‍ കോര്‍ണറില്‍ സമാപിക്കും