ഈ ബാങ്ക് അക്കൗണ്ടുകൾ മേയ് 31ന് ശേഷം പ്രവർത്തിക്കില്ല, സുപ്രധാന അറിയിപ്പുമായി അധികൃതർ

Bank authorities with important notice to customers

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് സുപ്രധാന അറിയിപ്പുമായി ബാങ്ക് അധികൃതർ. കഴിഞ്ഞ 3 വർഷമായി ഇടപാട് നടത്താത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതായി ബാങ്ക് അറിയിച്ചു. അക്കൗണ്ടുകൾ തുടർന്നും ഉപയോഗിക്കാൻ ആഗ്രഹമുണ്ടെങ്കിൽ 2024 മേയ് 31നകം കെ.വൈ.സി നടപടികൾ പൂർത്തിയാക്കണമെന്നും ബാങ്ക് അറിയിച്ചു.

കഴിഞ്ഞ മൂന്നുവർഷമായി യാതൊരു പ്രവർത്തനം ഇല്ലാത്തതും ഇടപാടുകൾ നടത്താത്തതും ബാലൻസ് ഇല്ലാത്തതുമായ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രഖ്യാപനം. അക്കൗണ്ട് ഉടമകൾക്ക് മറ്റ് അറിയിപ്പുകൾ നൽകില്ലെന്നും അക്കൗണ്ടുകൾ റദ്ദാക്കുമെന്നും ബാങ്ക് അറിയിച്ചു.

മുന്നൂവർഷത്തിലേറെയായി നിഷ്ക്രിയമായിരിക്കുന്നതും സീറോ ബാലൻസ് ഉള്ളതുമായ അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുക. 2024 ഏപ്രിൽ 30 വരെയുള്ള ‌ഡാറ്റ അനുസരിച്ചായിരിക്കും നടപടി. അതേസമയം ചില അക്കൗണ്ടുകളെ റദ്ദാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡിമാറ്റ് അക്കൗണ്ടുകളുമായോ ലോക്കറുകളുമായോ സജീവ സ്റ്റാൻഡിംഗ് നിർദ്ദേശങ്ങളുമായോ ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടുകളാണിവ. 25 വയസ്സിന് താഴെയുള്ള ഉപഭോക്താക്കൾക്കുള്ള സ്റ്റുഡന്റ് അക്കൗണ്ടുകൾ, മൈനർ അക്കൗണ്ടുകൾ, PMJJBY, PMSBY, SSY, APY, DBT തുടങ്ങിയ പ്രത്യേക സ്കീമുകൾക്കായി തുറന്ന അക്കൗണ്ടുകളും കോടതിയുടെയും. ആദായനികുതി വകുപ്പ് പോലുള്ളവയുടെ ഉത്തരവ് പ്രകാരം മരവിപ്പിച്ച അക്കൗണ്ടുകളെയും ഒഴിവാക്കിയിട്ടുണ്ട്.

അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിഷ്ക്രിയ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ബാങ്കിന്റെ ഈ തീരുമാനം. അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിന്, ഉപഭോക്താക്കൾ അടുത്തുള്ള ബാങ്ക് ശാഖയിൽ ആവശ്യമായ കെ.വൈ.സി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കെ.വൈ.സി നടപടികൾ പൂർത്തിയാക്കുന്നതിന് തിരിച്ചറിയൽ രേഖ (ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്), അഡ്രസ് പ്രൂഫ് (ആധാർ കാർഡ്, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ഹൗസ് ടാക്സ് രസീത് മുതലായവ.) എന്നിവ ഹാജരാക്കണം,

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story