അരുണാചൽപ്രദേശ് തിരികെ പിടിച്ച് ബിജെപി, സിക്കിമിൽ സിക്കിം ക്രാന്ത്രികാരി മോർച്ചയ്ക്ക് തുടർഭരണം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ അരുണാചൽപ്രദേശിൽ ബിജെപിക്കും സിക്കിമിൽ സിക്കിം ക്രാന്ത്രികാരി മോർച്ചയ്ക്കും(എസ്കെഎം) തുടർഭരണം. അരുണാചൽപ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 45 സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. സിക്കിമിൽ 32ൽ…

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ അരുണാചൽപ്രദേശിൽ ബിജെപിക്കും സിക്കിമിൽ സിക്കിം ക്രാന്ത്രികാരി മോർച്ചയ്ക്കും(എസ്കെഎം) തുടർഭരണം. അരുണാചൽപ്രദേശിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 45 സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. സിക്കിമിൽ 32ൽ 31 സീറ്റുകളിലും എസ്കെഎം ആണ് ലീഡ് നേടിയത്.

തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ അരുണാചൽപ്രദേശിൽ പത്ത് സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയം സ്വന്തമാക്കിയിരുന്നു. മുഖ്യമന്ത്രി പേമഖണ്ഡു ഉൾപ്പടെയുളളവരാണ് സംസ്ഥാനത്ത് എതിരില്ലാതെ വിജയിച്ചത്. 2019ലെ തിരഞ്ഞെടുപ്പിൽ 41 സീറ്റിൽ വിജയിച്ച ബിജെപി ഇത്തവണയും അതിന് മുകളിലുള്ള വിജയത്തിലേക്കാണ് ഇപ്പോൾ കുതിപ്പ് നടത്തുന്നത്.

രണ്ടാം സ്ഥാനത്ത് നാഷണൽ പീപ്പിൾസ് പാർട്ടിയാണ് (എൻപിപി) ഉളളതെങ്കിലും ബിജെപിയുടെ ലീഡാണ് കൂടുതലുളളത്. എൻപിപി ഇതുവരെ അഞ്ച് സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഒരു സീറ്റിൽ എൻപിപി വിജയിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡ് നേടാനായില്ല. എല്ലാ മേഖലകളിലും വൻവിജയം നേടിയാണ് ബിജെപി അരുണാചൽപ്രദേശിൽ തുടർഭരണം നേടിയത്.

സിക്കിമിൽ ആകെയുളള 32 മണ്ഡലങ്ങളിൽ 27 സീറ്റിലും ലീഡ് നേടി മുൻപന്തിയിൽ നിൽക്കുന്നത് എസ്കെഎം ആണ്. 2019ൽ 19 സീറ്റുകളിൽ വിജയിച്ച എസ്കെഎം ഇതിനോടകം 18 സീറ്റുകളിൽ വിജയം നേടി. 13 സീറ്റുകളിൽ കൂടി ലീഡ് ചെയ്യാനുണ്ട്. അതേസമയം, സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടിയായ സിക്കിം ‌ഡെമോക്രാറ്റിക് ഫ്രണ്ടിന് (എസ്‌ഡിഎഫ്) ഒരു സീറ്റ് മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ തവണ എസ്‌‌ഡിഎഫിന്15 സീറ്റുകളിൽ വിജയമ നേടാൻ സാധിച്ചിരുന്നു. ബിജെപിക്കും കോൺഗ്രസിനും സിക്കിമിൽ ഒരു സീറ്റുപോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല. എസ്ഡിഎഫ് നേതാവായ പവൻ കുമാർ ചാർളിംഗ് മത്സരിച്ച രണ്ട് സീ​റ്റുകളിലും തോ​റ്റു. സിക്കിമിൽ ഏ​റ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story