രാഹുൽ ഗാന്ധിയെ പരിഹസിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

വയനാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ.സുരേന്ദ്രൻ

June 18, 2024 0 By Editor

രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വിഡ്ഢികളാക്കിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുടെ വിഡിയോയുള്ളപ്പെടയാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.

രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭ മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. രാഹുൽ വയനാടിനെ നേരത്തെ തന്നെ ചതിക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞിരുന്നു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലിയാണ് തന്റെ കുടുംബമെന്നാണ് പറയുന്നത്. നേരത്തെ ഇത് അമേഠിയായിരുന്നു.

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം വയനാട് തെരഞ്ഞെടുപ്പിനു മുൻപ് പറയാനുള്ള ധാർമികത പോലും കാണിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വയനാടൻ ജനത അനാവശ്യമായ ഉപതിരഞ്ഞെടുപ്പ് വിളിച്ചുവരുത്തിയതിനു രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് കനത്ത പ്രഹരം തന്നെ നൽകുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.