കെജിഎഫില്‍  സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ബെംഗളൂരു: കര്‍ണാടകത്തിലെ കെജിഎഫില്‍ സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. കെജിഎഫില്‍ നിലവിലുള്ള 13 സ്വര്‍ണഖനികളില്‍ നിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റന്‍ മണ്‍കൂനകളില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കാനാണ്…

ബെംഗളൂരു: കര്‍ണാടകത്തിലെ കെജിഎഫില്‍ സ്വര്‍ണഖനനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. കെജിഎഫില്‍ നിലവിലുള്ള 13 സ്വര്‍ണഖനികളില്‍ നിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റന്‍ മണ്‍കൂനകളില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കാനാണ് നീക്കം. കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഈ ഖനികള്‍. കേന്ദ്രപദ്ധതിക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി.

1.003 ഏക്കറിലാണ് കെജിഎഫ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഖനികളില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കാനുപയോഗിച്ച സയനൈഡ് കലര്‍ന്ന മണ്ണില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കുക. ആധുനിക സാങ്കേതികവിദ്യ ഇതിനായി ഉപയോഗപ്പെടുത്തും. 13 ഖനികളില്‍നിന്നായി 33 ദശലക്ഷം ടണ്‍ മണ്ണുണ്ടെന്നാണ് കണക്ക്. ഒരു ടണ്‍ മണ്ണില്‍ നിന്ന് ഒരുഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

2001 ഫെബ്രുവരി 28-നാണ് വിലയിലുണ്ടായ ഇടിവ് കാരണം സ്വര്‍ണഖനനം ഭാരത് ഗോള്‍ഡ് മൈന്‍സ് അവസാനിപ്പിച്ചത്. ഖനിയുടെ പ്രവര്‍ത്തനം പുനരാംരംഭിക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് 2330 ഏക്കറില്‍ ടൗണ്‍ ഷിപ്പ് നിര്‍മിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story