
രണ്‍ബീര്‍ കപൂറും ദീപികയും വീണ്ടും ഒന്നിക്കുന്നു
April 20, 2018പ്രേക്ഷകര്‍ എല്ലാവരും ഒരുപോലെ ഉറ്റു നോക്കിയിരുന്ന ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ആരാധകരെയെല്ലാം നിരാശരാക്കി കൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്. ബിഗ് സ്‌ക്രീനിലെ ഇരുവരുടെയും പ്രണയം ജീവിതത്തിലും ഉണ്ടാകുമെന്ന് കരുതിയ ആരാധകര്‍ക്ക് അത് താങ്ങാനാകാത്തതും കൂടിയായിരുന്നു.
വേര്‍പിരിഞ്ഞ ഇരുവരും ബിഗ് സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് അതിനും മുന്‍പേ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് രണ്‍ബീറും ദീപികയും. 3 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിച്ച് റാംപിലെത്തി. രണ്‍ബീറിനെയും ദീപികയെയും റാംപിലെത്തിച്ചതിനുളള മുഴുവന്‍ ക്രെഡിറ്റും ബോളിവുഡിന്റെ സ്വന്തം ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കായിരുന്നു.
ഷബാന ആസ്മിയുടെ എന്‍ജിഒ ആയ മിജ്‌വാന്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്. വഹീദ റഹ്മാന്‍, ആശ പരേഖ്, നന്ദിത ദാസ്, ജാവേദ് അക്തര്‍, ഹുമ ഖുറേഷി, നഷ്‌റത് ബരൂച, യാമി ഗൗതം, മൗനി റോയ് തുടങ്ങിയ ഒട്ടനവിധി ബി ടൗണിലെ താരങ്ങള്‍ പരിപാടിക്കെത്തി.
പാരമ്പര്യ തനിമയുളള രാജകീയ വസ്ത്രമണിഞ്ഞാണ് രണ്‍ബീറും ദീപികയും റാംപിലെത്തിയത്. വേര്‍പിരിഞ്ഞ ശേഷം ഒരുമിച്ച് ഒരു വേദികളില്‍ പങ്കെടുക്കുകയോ സുഹൃത്തക്കളായി തുടരുകയോ ചെയ്യാത്ത രണ്‍ബീറും ദീപികയും കൈകോര്‍ത്ത് റാംപില്‍ നടന്നത് ആരാധകര്‍ക്ക് കൗതുകവുമായി.
ബച്ച്‌ന ആയേ ഹസീനോ, യേ ജവാനി ഹെ ദിവാനി, തമാശ തുടങ്ങിയ സിനിമകളില്‍ രണ്‍ബീറും ദീപികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2014 ല്‍ നടന്ന മിജ്‌വാന്‍ ഫാഷന്‍ വീക്കില്‍ ഇരുവരും ഒന്നിച്ച് റാംപില്‍ എത്തിയിരുന്നു.
രണ്‍ബീറുമായി പിരിഞ്ഞ ദീപിക ഇപ്പോള്‍ രണ്‍വീര്‍ സിങിന്റെ കാമുകിയാണ്. ഇരുവരുടെയും വിവാഹം ഈ വര്‍ഷം അവസാനം തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം കത്രീനയുമായുള്ള റണ്‍ബീറിന്റെ ബന്ധം തകര്‍ന്നു. രണ്‍ബീറും ദീപികയും പൊതുവേദികളില്‍ എത്തുമെങ്കിലും ഇരുവരും സംസാരിക്കാറില്ലായിരുന്നു. ഒട്ടുമിക്കപ്പോഴും അവാര്‍ഡ് ചടങ്ങുകളില്‍ രണ്‍വീര്‍ സിങിന്റെ അടുത്ത് തന്നെയായിരിക്കും ദീപികയുടെ സ്ഥാനം.