ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കടത്തി; സിനിമ സ്‌റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്

പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു. കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘമാണ് 50 പോത്തുകളെയും 27 മൂരികളെയും കടത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

ആന്ധ്രയില്‍ നിന്നും ഉരുക്കളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കോട്ടയം കുറവിലങ്ങാട് സ്വദേശി ജോബിയുടേതായിരുന്നു ഉരുക്കള്‍. ലോറി തടഞ്ഞ സംഘം ലോറിയിലുണ്ടായിരുന്നവരെ കാറിലേക്കും ജീപ്പിലേക്കും മാറ്റി

തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന പോത്തുകളെയും മൂരികളെയും കിഴക്കഞ്ചേരി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിലേക്കായി മാറ്റുകയായിരുന്നു. തുടര്‍ന്ന് ലോറി, ഡ്രൈവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തു. ലോറിക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

തുടര്‍ന്ന് പൊലീസ് ഉരുക്കളെ കണ്ടെത്തി. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ സജീര്‍, ഷമീര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ സ്‌റ്റൈലില്‍ ലോറി തടഞ്ഞ് ഉരുക്കളെ തട്ടിയെടുത്തതെന്ന് പൊലീസ് സൂചിപ്പിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story