വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍; കലക്ടറും എംഎല്‍എയും കുടുങ്ങി; രക്ഷാപ്രവർത്തകരെത്തി പുറത്തെത്തിച്ചു

വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍; കലക്ടറും എംഎല്‍എയും കുടുങ്ങി; രക്ഷാപ്രവർത്തകരെത്തി പുറത്തെത്തിച്ചു

July 31, 2024 0 By Editor

കോഴിക്കോട്: നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടിയ സ്ഥലത്തെത്തിയ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഇ കെ വിജയന്‍ എംഎല്‍എയും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസവും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു.  വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.