ഈരാറ്റുപേട്ടയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഈരാറ്റുപേട്ടയിലെ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു.  ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ  അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം…

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഈരാറ്റുപേട്ടയിലെ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് എം.കെ.കെ ടവറിലാണ് ഷോറൂം.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി മൈജി ഒരുക്കിയത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനക്കൊപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും സർപ്രൈസ് സമ്മാനങ്ങളുമാണ് മൈജി ഈരാറ്റുപേട്ടക്ക് സമർപ്പിച്ചത്. ഇതിനോടൊപ്പം ഓണം ഓഫറിലെ സമ്മാനകൂപ്പണുകളുടെ വിതരണവും ആരംഭിച്ചു. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനുമൊപ്പം കൂപ്പൺ ലഭ്യമാണ്. അഞ്ച് കാറുകൾ, 100 ഹോണ്ട ആക്റ്റിവ സ്കൂട്ടറുകൾ, ഹോളിഡേ ട്രിപ്പ് എന്നിങ്ങനെ നിരവധി സമ്മാനങ്ങളും വമ്പൻ ഡിസ്കൗണ്ടുകളുമാണ് മൈജി നൽകുന്നത്.

100 ലധികം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ ഈരാറ്റുപേട്ടയിലും ലഭിക്കും.

വ്യക്തിപരമായ ഉപയോഗങ്ങൾക്കുള്ള ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, അക്സസറീസ് എന്നിവക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയൻസസും ഷോപ്പ് ചെയ്യാൻ ഇനി ഒരൊറ്റ വിശാലമായ ഷോറൂം, അതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസ് ആണ് മൈജി ഓരോ ഉപഭോക്താവിനും നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം തീയറ്റർ, സൗണ്ട് ബാർ പോലുള്ള അക്സസറീസ്, ടി.വി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി തുടങ്ങിയ ഹോം അപ്ലയൻസസ് മിക്സി , ഓവൻ പോലുള്ള കിച്ചൺ അപ്ലയൻസസ് ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ് ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്, സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പൻ നിരകൾ ഇവിടെ ഉണ്ട്.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈരാറ്റുപേട്ട മൈജി ഫ്യൂച്ചർ ഷോറൂമിൽ ഉണ്ടാകും.

ഇനാഗുറൽ ഓഫർ ആയി വെറും 299 രൂപക്ക് വാഷിങ് മെഷീൻ ഡി സ്കെയിലിംഗ് കിട്ടും. ലാപ്ടോപ്പ് സർവ്വീസ് 499 രൂപ മുതൽ തുടങ്ങുന്നു. കൂടുതൽ വിരങ്ങൾക്ക്: 9249 001 001 .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story