
സോളാര്‍ ടെക്നീഷ്യന്‍ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
April 20, 2018കോഴിക്കോട്: സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ സോളാര്‍ ടെക്നീഷ്യന്‍, സീനിയര്‍ സിറ്റിസണ്‍ കംപ്യൂട്ടര്‍ പരിശീലനം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ. ഇലക്ട്രിക്കല്‍, ഇലക്ട്രിക് ടെക്നീഷ്യന്‍, വയര്‍മാന്‍ എന്നീ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്കാണ് സോളാര്‍ ടെക്നീഷ്യന്‍ കോഴ്സ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യക്തിഗത കംപ്യൂട്ടര്‍ ഉപയോഗം പരിശീലിപ്പിക്കുന്നതാണ് സീനിയര്‍ സിറ്റിസണ്‍ കംപ്യൂട്ടര്‍ പരിശീലനം. അപേക്ഷകള്‍ 25 വരെ സ്വീകരിക്കും. ഫോണ്‍: 0495 2370026,