
കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു
April 20, 2018കൊച്ചി: കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. കലൂരിൽ മെട്രോ റെയിലിനോടു ചേർന്ന കെട്ടിടം തകർന്നു വീണതിനെ തുടർന്നു വെട്ടിച്ചുരുക്കിയ സർവീസാണ് പുനരാരംഭിച്ചത്. ട്രാക്ക് പരിശോധന പൂർത്തിയായതോടെയാണ് സർവീസുകൾ ആരംഭിച്ചത്.പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ ഒന്നാം നില വരെ നിർമാണം നടത്തിയിരുന്ന ഭാഗങ്ങളാണ് ഇടിഞ്ഞുതാഴ്ന്നത്. 30 മീറ്റർ നീളമുള്ള പില്ലറുകൾ മറിഞ്ഞു വീണു. 15 മീറ്റർ ആഴത്തിൽ മണ്ണിടിയുകയും ചെയ്തിട്ടുണ്ട്.