
സോഷ്യല്‍ മീഡിയ വൈറല്‍ പേഴ്‌സണാലിറ്റി അവര്‍ഡ് പ്രിയ പ്രകാശ് വാര്യര്‍ക്ക്
April 21, 2018ഒരു ആഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോകമമെമ്പാടുമുള്ള ജനങ്ങളുടെ മനം കവര്‍ന്ന പ്രിയ പ്രകാശ് വാര്യര്‍ക്ക് ഒഎസ്എം വൈറല്‍ പേഴ്‌സണാലിറ്റി ഇയര്‍ അവാര്‍ഡ്. സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നവര്‍ക്കാണ് ഔട്ട്‌ലുക്ക് സോഷ്യല്‍ മീഡിയ അവാര്‍ഡ് നല്‍കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയത്. ഗാനം പുറത്തിറങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും അഞ്ച് കോടിയിലേറെ പേരാണ് യൂടൂബില്‍ ഗാനം കണ്ടത്.
‘മാണിക്യ മലരായ പൂവി’ ഗാനം റിലീസ് ചെയ്ത ഒരു ദിവസം കൊണ്ട് തന്നെ ചിത്രത്തില്‍ അഭിനയിച്ച പുതുമുഖം പ്രിയ പ്രകാശ് വാര്യര്‍ ഇന്റര്‍നെറ്റില്‍ തരംഗമായി. പ്രിയയുടെ കണ്ണിറുക്കലാണ് ആരാധകരെ ആകര്‍ഷിച്ച ഘടകം. ഒറ്റ ദിവസം കൊണ്ട് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ 606,000 ത്തിലധികം പേരാണ് പിന്തുടര്‍ന്നത്.