
ലിപ്സ്റ്റിക് ഇപയോഗിക്കാന്‍ മടിക്കേണ്ട
August 2, 2018സൗന്ദര്യസംരക്ഷണത്തിനായി ഒട്ടേറെ സാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നവര്‍ മുഖത്തെ മേയ്ക്കപ്പിന് മോടി കൂട്ടുന്ന ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ ഇപ്പോഴും വിമുഖത കാട്ടാറുണ്ട്. ലിപ്സ്റ്റിക്കില്‍ വിഷമയമുള്ള രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന ധാരണയിലാണ് പൊതുവേ ഈ എതിര്‍പ്പ്. എന്നാല്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ടെന്നാണ് ചീഫ് സ്‌റ്റൈലിസ്റ്റായ ഭവ്യ ചൗള പറയുന്നത്.
ലിപ്സ്റ്റിക്കിന്റെ ഉപയോഗങ്ങള്‍
ചില ലിപ്സ്റ്റിക്കുകളില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കാനുള്ള ഘടകങ്ങളുണ്ട്. ഇതുപയോഗിക്കുന്നതിലൂടെ ചുണ്ടിനെ ചൂടിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാം.
കറ്റാര്‍വാഴയോ വിറ്റാമിന്‍ഇയോ കലര്‍ന്നിട്ടുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് ചുണ്ടുകളെ എപ്പോഴും നനവോടെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും.
ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിലൂടെ ചുണ്ടിന്റെ ഘടന കൂറേക്കൂടി ഭംഗിയായി കാണുകയും അത് നിങ്ങളുടെ പുഞ്ചിരിയെ തെളിച്ചമുള്ളതുമാക്കുന്നു.
പ്രൊഫഷണലുകള്‍ക്ക് ലിപ്സ്റ്റിക് ഉപയോഗം കൊണ്ട് നേട്ടമുണ്ട്. നിങ്ങളുടെ മുഖം വളരെ സൂക്ഷ്മമാണെന്ന് തോന്നിക്കാനും വിശ്വാസ്യതയും കണിശതയുമൊക്കെ തോന്നാനും ഇത് സഹായിക്കും.
ലിപ്സ്റ്റിക് ഉപയോഗം നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. മറ്റുള്ളവര്‍ മതിപ്പോടുകൂടി നിങ്ങളെ സമീപിക്കുന്നുമെന്ന് ചിന്തിക്കാനും അതുവഴി ഉറച്ച കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് പെരുമാറാനും നിങ്ങള്‍ക്ക് കഴിയും.