മലപ്പുറം ജില്ലയിൽ ഇന്ന് (22-08-2024); അറിയാൻ

അപേക്ഷ ക്ഷണിച്ചു

മലയാള സർവകലാശാലയിലെ സാഹിത്യരചന സ്കൂളിലേക്ക് അതിഥി അധ്യാപകരുടെ റാങ്ക് പട്ടിക തയാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി 28. malayalamuniversity.edu.in


ശസ്ത്രക്രിയാക്യാംപ് 24ന്

മലപ്പുറം ∙ പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് 24ന് രാവിലെ 9 മുതൽ മലപ്പുറം മൗണ്ട് ഓഡിറ്റോറിയത്തിൽ മുഖവൈകല്യം മാറ്റാൻ സൗജന്യ ശസ്ത്രക്രിയാ ക്യാംപ് സംഘടിപ്പിക്കും. 9447283039.

താൽക്കാലിക നിയമനം

∙ മലയാള സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ മേട്രൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള പാനൽ തയാറാക്കുന്നു. 36 വയസ്സു തികയാത്ത പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. malayalamuniversity.edu.in

അധ്യാപക ഒഴിവ്

∙ മഞ്ചേരി യൂണിറ്റി വനിതാ കോളജിൽ ബോട്ടണി(എയ്ഡഡ്) അധ്യാപക അഭിമുഖം നാളെ 10ന്. 0483 2977142.

Related Articles
Next Story