കോഴിക്കോട് ജില്ലയിലെ ജോലി ഒഴിവുകൾ അറിയാം (24-09-2024)

അസി. പ്രഫസർ നിയമനം

വടകര∙ മണിയൂർ കോളജ് ഓഫ് എൻജിനീയറിങ് കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ അസി. പ്രഫസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 25ന് 10ന് കോളജ് ഓഫിസിൽ. 9496116318.

അധ്യാപക നിയമനം

നടുവണ്ണൂർ ∙ അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപി സംസ്കൃതം അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 26ന് 10.30ന്.

വെറ്ററിനറി ഡോക്ടർ ഒഴിവ്:അഭിമുഖം ഇന്ന്

കോഴിക്കോട്∙ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതിനു വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇന്ന് 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും.

അധ്യാപക ഒഴിവ്

കോഴിക്കോട് : ഈസ്റ്റ് നടക്കാവ് ഗവ. യു.പി. സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 25-ന് രണ്ടിന് സ്കൂൾ ഓഫീസിൽ

അഭിമുഖം വ്യാഴാഴ്ച

ചാത്തമംഗലം : നായർകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. സംസ്‌കൃതം ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്


Related Articles
Next Story