കോഴിക്കോട് ജില്ലയിൽ ഇന്ന് (25-11-2024); അറിയാൻ
ട്രേഡ്‌സ്‌മാൻ ഒഴിവ്
കോഴിക്കോട് : വെസ്റ്റ്ഹിൽ ഗവ.പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ./ടി.എച്ച്.എസ്./കെ.ജി.സി.ഇ. അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ്. അപേക്ഷകർ 26-ന് 10.30-ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് പ്രിൻസിപ്പൽ ഓഫീസിലെത്തണം. ഫോൺ: 0495-2383924.
ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് സൗകര്യം
കോഴിക്കോട്∙ മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ്‌വെയറും മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ് വെയറുമായുളള ലിങ്ക് പുനഃസ്ഥാപിച്ചതോടെ പരിവാഹൻ ഡീ-ലിങ്ക് ചെയ്ത കാലയളവിൽ ഉടമ വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് ക്ഷേമനിധി ഉടമ വിഹിത കുടിശ്ശിക 4 തവണകളായി അടയ്ക്കുന്നതിന് ബോർഡ് സൗകര്യം ഒരുക്കി. വാഹന ഉടമകൾ അതതു ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടണം. 0495–2767213.
പിഎസ്‌സി അഭിമുഖം 27നും 28നും
കോഴിക്കോട്∙ ജില്ലയിലെ പിടിജെഎൽടി (അറബിക്) യുപിഎസ് (കാറ്റഗറി നം. 197/23) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും അസൽ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ പിഎസ്‌സി ജില്ലാ ഓഫിസിൽ 27നും 28നും നടത്തും. 0495–2371971.
ഇന്നത്തെ പരിപാടി
∙ പുത്തൂർ വിഷ്ണു ക്ഷേത്രം: ഏകാദശി ഉത്സവം 4.30 നാമജപം 8.30 പുരാണ പാരായണം 4.30 ചുറ്റുവിളക്ക് 8.00
∙ പുതിയാപ്പ് : ചോയ്യോത്ത് ഭഗവതി ക്ഷേത്രം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം എം.വി.നികേഷ്കുമാർ 6.30 നൃത്ത നിശ 7.30 പുന്നാട് പൊലിക അരങ്ങാവിഷ്കാരം 8.00
∙ മണിയൂർ ഹൈസ്കൂളിന് മുൻവശം: മലബാർ ചാരിറ്റബിൾ ട്രസ്റ്റും തണൽ വടകരയും ചേർന്ന് കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവമുമായി സഹകരിച്ച് ആരംഭിക്കുന്ന തണൽ ഫാർമസി ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ 9.30
∙ ശ്രീകണ്ഠേശ്വര ക്ഷേത്രം: അയ്യപ്പപൂജ കർപ്പൂരാഴിയും, സായിവേദ വാഹിനിയുടെ വേദ ജപം 7.30.
∙ ഗാന്ധിറോഡ് ദുർഗാ ദേവി ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തിൽ മണ്ഡല ഉത്സവം ദീപാരാധന 6.30.
∙ തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയം: ചിന്മയ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതിയുടെ ഭഗവദ് ഗീത ക്ലാസ് 9.15.
∙ ടഗോർ സെന്റിനറി ഹാൾ: സീനിയർ സിറ്റിസൻസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ ദേശീയ സെമിനാർ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 10.00.
∙ ഈസ്റ്റ്ഹിൽ ആർട്ട് ഗാലറി കൃഷ്ണ മേനോൻ മ്യൂസിയം: ലോക പൈതൃക വാരാഘോഷം കലാപരിപാടികൾ 10.00.
∙ അക്കാദമി ആർട്ട് ഗാലറി: കോട്ടയം ആർട്ട് ഫൗണ്ടേഷൻ നേതൃത്വത്തിൽ മൺസൂൺ ആർട്ട് ഫെസ്റ്റ് ചിത്രപ്രദർശനം 11.00.
∙ കോർപറേഷൻ ഓഫിസ് മുൻവശം: ലഹരിക്കെതിരെ പൊലീസ് ക്യാംപെയ്ൻ നോ നെവർ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 3.00.
∙ സെന്റ് ജോസഫ് സ്കൂൾ മൈതാനം: അലമ്നൈ അസോസിയേഷൻ ഓഫ് സെന്റ് ജോസഫ് ബോയ്സ് എച്ച്എസ് ഫുട്ബോൾ മത്സരം ഫൈനൽ 3.00.
∙ അളകാപുരി ഓഡിറ്റോറിയം: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പടരുന്ന വഖഫ് ഭീകരത സെമിനാർ എ.പി.അബ്ദുല്ലക്കുട്ടി 3.30.
∙ വേദി ഓഡിറ്റോറിയം: ബീക്കൺ കാലിക്കറ്റിന്റെ നേതൃത്വത്തിൽ ടി.വി.കൊച്ചുബാവയുടെ ഓർമദിനം - ജമാൽ കൊച്ചങ്ങാടി. 5.00.
∙ മധുരവനം ചെറുകണ്ടി ദേവീക്ഷേത്രം: ക്ഷേത്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗുരുതിയും പൂവിടൽ പൂജയും 5.00.
∙ ലുലു മാൾ: യുഐസി ഇന്റർനാഷനൽ കിക്ക് ബോക്സിങ് ചാംപ്യൻഷിപ് 6.00.
∙ കൊള്ളങ്ങോട്ട് അയ്യപ്പ ക്ഷേത്രം: മണ്ഡല ഉത്സവം, കർപ്പൂരാഴി 7.45.