അറിയിപ്പുകൾ - മലപ്പുറം ജില്ല ( 25-09-2024)

നവോദയ അപേക്ഷ തീയതി നീട്ടി

മലപ്പുറം ജവാഹർ നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക് ടോബർ 7 വരെ നീട്ടി. www. navodaya.gov.in വെബ് സൈറ്റ് വഴി അപേക്ഷിക്കണം. 0494 2450350, 9446951361

അധ്യാപക ഒഴിവ്

തൂത ഡിയുഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി കെമിസ്‌ട്രി, പൊളിറ്റിക്കൽ സയൻസ് ഒഴിവ്. അഭിമുഖം 27ന് 3ന്.

സീറ്റ് ഒഴിവ്

മഞ്ചേരി നോബിൾ വനിതാ കോളജിൽ ഒന്നാം വർഷ എംഎ ഇംഗ്ലിഷ്, എംഎ സോഷ്യോളജി, എംകോം, എംഎസ്‌സി സൈക്കോളജി, എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി, എംഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ എസ്‌സി ,എസ്ടി, മറ്റ് സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. 8943147989.


Related Articles
Next Story