44 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
44 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. വിജ്ഞാപനങ്ങൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ.
2. പൊതുമരാമത്ത് (ആർക്കിടെക്ചറൽ വിങ്) വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റന്റ്.
3. കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ സെക്യൂരിറ്റി ഓഫിസർ.
4. കേരള വാട്ടർ അതോറിറ്റിയിൽ അസി. എൻജിനീയർ (വകുപ്പുതല ജീവനക്കാരിൽനിന്ന് മാത്രം).
5. പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ).
6. വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്
7. കേരള ഗവ. സെക്രട്ടേറിയറ്റിൽ (നിയമ വകുപ്പ്) അസി. തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് 2.
8. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ.
9. ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2.
10. ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (സിവിൽ)/ ഓവർസിയർ ഗ്രേഡ്3 (സിവിൽ)/ ട്രേസർ.
11. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) കെമിസ്റ്റ് (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി).
12. കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ്.
13. കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ് 2/ സെയിൽസ് വുമൺ ഗ്രേഡ് 2 (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി).
ജനറൽ റിക്രൂട്ട്മെന്റ് -ജില്ലതലം
1. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കന്നട മാധ്യമം).
2. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മാധ്യമം).
3. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2.
4. തിരുവനന്തപുരം ജില്ലയിൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവിസസിൽ ബ്ലാക്ക് സ്മിത്ത് ഇൻസ്ട്രക്ടർ.
5. വിവിധ ജില്ലകളിൽ എൻ.സി.സി/ സൈനികക്ഷേമ വകുപ്പിൽ ക്ലർക്ക് (വിമുക്ത ഭടന്മാർ മാത്രം).
സ്പെഷൽ റിക്രൂട്ട്മെന്റ് -ജില്ലതലം
1. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം).
2. ആലപ്പുഴ, കാസർകോട് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗം).
എൻ.സി.എ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫ. ഇൻ നിയോനാറ്റോളജി (പട്ടികജാതി).
2. ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (പട്ടികവർഗം).
3. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലെക്ചറർ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഗവ. പോളിടെക്നിക്കുകൾ) (മുസ്ലിം).
4. വനിത-ശിശുവികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (ധീവര).
5. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ് 2 (ഒ.ബി.സി).
6. പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ-റെഗുലർ വിങ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എസ്.സി.സി.സി).
7. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/ വാച്ച്മാൻ (കെ.എസ്.എഫ്.ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ട് നിയമനം) (പട്ടികവർഗം).
8. കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (എൽ.സി/എ.ഐ., ഒ.ബി.സി, മുസ്ലിം).
9. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ്) പ്യൂൺ (പാർട്ട് 2) (സൊസൈറ്റി കാറ്റഗറി) (പട്ടികജാതി).
10. മലബാർ സിമന്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (എൽ.സി/എ.ഐ).
എൻ.സി.എ റിക്രൂട്ട്മെന്റ് -ജില്ലതലം
1. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉർദു) (പട്ടികജാതി, എൽ.സി/എ.ഐ, എസ്.ഐ.യു.സി നാടാർ).
2. വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (മുസ്ലിം, ഹിന്ദുനാടാർ, പട്ടികവർഗം, എസ്.ഐ.യു.സി നാടാർ).
3. പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്.സി.സി.സി).
4. പാലക്കാട് ജില്ലയിൽ ഭാരതീയ ചികിത്സ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (എസ്.സി.സി.സി)
5. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) (പട്ടികജാതി).
6. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (ഈഴവ/ തിയ്യ/ ബില്ലവ, ധീവര).
7. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി).
8. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു) (പട്ടികജാതി).
9. വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ’ആയ’ (എൽ.സി/ എ.ഐ, ഒ.ബി.സി, എസ്.ഐ.യു.സി നാടാർ, ധീവര, മുസ്ലിം, എസ്.സി.സി.സി).
10. മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളിൽ ’ആയ’ (ധീവര).