ഒഡീഷയിൽ ആദിവാസി യുവതിയെ കൃഷിയിടത്തിൽ വച്ച് മർദിച്ചു, മലം തീറ്റിച്ചു, പ്രതി ഒളിവിൽ

Tribal woman assaulted, human faeces forced into her mouth in Odisha's Bolangir

ഭുവനേശ്വർ: ഒഡീഷയിലെ ബൊലാൻഗിർ ജില്ലയിൽ 20 കാരിയായ ആദിവാസി യുവതിയെ മർദിക്കുകയും നിർബന്ധിച്ച് മനുഷ്യമലം തീറ്റിക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ട്. നവംബർ 16ന് ബംഗമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുരാബന്ധ ഗ്രാമത്തിലാണ് സംഭവം.

ഇരയായ ആദിവാസി യുവതിയുടെ കൃഷിഭൂമിലിയിലൂടെ ഒരാൾ ട്രാക്ടർ ഓടിച്ചുകൊണ്ടുപോയപ്പോൾ വിളകൾക്ക് നാശം നേരിട്ട് ഇതു ചോദ്യം ചെയ്തതിനാണ് യുവതിയെ ആക്രമിച്ചതും മലം തീറ്റിച്ചതും. യുവതിയെ അടിക്കുന്നതു കണ്ട് ഓടിവന്ന ബന്ധുവായ സ്ത്രീയേയും പ്രതി ആക്രമിച്ചു. ഇതുവരെ പ്രതി പിടിയിലായിട്ടില്ല. ആദിവാസികൾക്ക് എതിരെ ഇത്ര ക്രൂരമായ അക്രമ സംഭവം നടന്നിട്ടും പൊലീസ് മൌനം പാലിക്കുകയാണെന്ന് ബിജെഡി എംപി നിരഞ്ജൻ ബിസി ഭുവനേശ്വറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.ബംഗമുണ്ടയിൽ ക്രമസമാധാന നില തകർന്നാൽ ഉത്തരവാദി സംസ്ഥാന സർക്കാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story