മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
July 27, 2018മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.
നാല് തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായിരുന്നു. 20012004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മറ്റി തുടങ്ങി പാ!ര്ട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
മുസ്ലിം യൂത്ത് ലീഗില്‍ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം 1987 ലാണ് ആദ്യമായി മഞ്ചേശ്വരത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.