പുനൈ: തെരുവില്‍ രക്ഷിതാക്കളോടൊപ്പം കിടുന്നുറങ്ങിയ ഒരു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം തല നിലത്തിടിച്ച് കൊന്നു. പുനൈയിലെ ലോണി കല്‍ബോറില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 22 കാരനായ മല്‍ഹാരി ബന്‍സോഡിനെ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് സ്വദേശികളായ രക്ഷിതാക്കളോടൊപ്പം പുണെയിലെ ലോണി കല്‍ബോറിലെ തെരുവില്‍ ഉറങ്ങിക്കിടക്കവെ മല്‍ഹാരി ബന്‍സോഡ് എന്നയാള്‍ പെണ്‍കുട്ടിയെ എടുത്ത് കൊണ്ടുപോയന്നാണ് പരാതി. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ തല നിലത്തിടിച്ച് കൊലപ്പെടുത്തി വഴിയില്‍ തള്ളിയെന്നാണ് കരുതുന്നത്. മെഡിക്കല്‍ പരിശോധനയില്‍...
" />
Headlines