പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ പോരാട്ടം: റൊണാള്‍ഡോയുടെ ചുമലിലേറി പോര്‍ച്ചുഗലിന്‌ മിന്നും വിജയം

സോച്ചി: ആവേശം നിറഞ്ഞ പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ മത്സരം സമനിലയില്‍. റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടുകയായിരുന്നു. സ്‌പെയന്‍ വേണ്ടി ഡിയാഗോ കോസ്റ്റ ഇരട്ട ഗോളുകള്‍ നേടി.

ലോകകപ്പില്‍ പോര്‍ചുഗലിന്റെ തുടക്കത്തില്‍ തന്നെ മിന്നുന്ന മൂന്ന് മനോഹര ഗോളുകള്‍. കരുത്തരായ സ്‌പെയിനിനുമായി സമനിലയില്‍ പിരിയേണ്ടിവന്നെങ്കിലും റൊണാള്‍ഡോയുടെ ചുമലിലേറി ഇനി പോര്‍ച്ചുഗല്‍ വിജയ കുതിപ്പ് നടത്തുമെന്ന ആത്മവിശ്വാസമാണ് ആരാധകര്‍ക്കുള്ളത്. ലോകകപ്പിലെ ആദ്യ ഹാട്രിക് റൊണാള്‍ഡോ സ്വന്തമാക്കിയതില്‍ ടീം അംഗങ്ങളും ആത്മവിശ്വാസത്തിലാണ്.

മെസ്സി, നെയ്മര്‍ തുടങ്ങി ഒന്നാം നമ്പര്‍ ലോക താരങ്ങള്‍ റൊണാള്‍ഡോക്ക് മുന്നില്‍ വമ്പന്‍ ഭീഷണിയാണെങ്കിലും തുടക്കത്തിലെ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ലോകകപ്പ് അല്ലെങ്കില്‍ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പായിട്ടും പോര്‍ച്ചുഗലില്‍ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിജയ സമാനമായ സമനിലയാണ് സ്‌പെയിനുമായി പോര്‍ച്ചുഗല്‍ നേടിയത്. മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കി നില്‍ക്കെയാണ് ട്രേഡ് മാര്‍ക്ക് ഫ്രീകിക്ക് ഗോളിലൂടെ റൊണാള്‍ഡോ ഹാട്രിക് തികച്ചത്.

നാല് (പെനല്‍റ്റി ) 44,88 മിനുറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. സ്‌പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ട ഗോള്‍ (24, 55) നേടി. 58ാം മിനിറ്റില്‍ നാച്ചോയാണ് മൂന്നാം ഗോള്‍ നേടിയത്. പൊടിപാറുന്ന മത്സരമായതിനാല്‍ കാല്‍പ്പന്താരാധകരെ ഇരു ടീമുകളും നിരാശരാക്കിയില്ല. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒട്ടും പിന്നിലല്ല പോര്‍ച്ചുഗലും സ്‌പെയിനും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story