
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
June 16, 2018ഇടുക്കി: പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. മൂലത്തറയിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനായി ഇറങ്ങിയപ്പോള്‍ വേലുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.