ജൂണ്‍ 24 മുതല്‍ സൗദി നിരത്തില്‍ വനിതാ ഡ്രൈവര്‍മാരുമുണ്ടാകും
ജിദ്ദ: സൗദി അറേബ്യയില്‍ ചരിത്രം തിരുത്തി ജൂണ്‍ 24 ന് വനിതകളുടെ ഡ്രൈവിങ് ആരംഭിക്കും. ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് ലോകം ആകാംക്ഷയോടെ…
;ജിദ്ദ: സൗദി അറേബ്യയില്‍ ചരിത്രം തിരുത്തി ജൂണ്‍ 24 ന് വനിതകളുടെ ഡ്രൈവിങ് ആരംഭിക്കും. ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിയതിയുടെ പ്രഖ്യാപനം നടത്തിയത്. വനിതകളുടെ ഡ്രൈവിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 സെപ്റ്റംബറിലാണ് വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള ദശകങ്ങള്‍ പഴക്കമുള്ള വിലക്ക് എടുത്തുകളഞ്ഞ് രാജകല്‍പന വന്നത്. ഈ വര്‍ഷം പകുതിയോടെ വനിതകളുടെ ഡ്രൈവിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൃത്യമായ തിയതി നേരെത്ത പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടയില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുകയും മറ്റുഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരികയുമായിരുന്നു. അഞ്ചുനഗരങ്ങളിലാണ് പ്രാഥമികമായി സ്‌കൂളുകള്‍ തുടങ്ങിയത്. വിദേശത്ത് നിന്ന് ലൈസന്‍സ് നേടിയ സൗദി വനിതകള്‍ ഉള്‍പ്പെടെ ഇവിടെ പരിശീലകരായി ഉണ്ട്.