മലപ്പുറം സ്വദേശി ജിദ്ദയില്‍ പാകിസ്താനിയുടെ കുത്തേറ്റ് മരിച്ചു
ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. മൈലപ്പുറം പറമ്ബില്‍ അബ്ദുല്‍ അസീസാണ്(60) മരിച്ചത്. ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ കമ്ബനിയിലെ സഹപ്രവര്‍ത്തകനായ പാകിസ്താന്‍…
;By : Editor
Update: 2020-12-01 00:30 GMT
ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. മൈലപ്പുറം പറമ്ബില്‍ അബ്ദുല്‍ അസീസാണ്(60) മരിച്ചത്. ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ കമ്ബനിയിലെ സഹപ്രവര്‍ത്തകനായ പാകിസ്താന്‍ സ്വദേശിയാണ് കുത്തിയത്.ആശുപത്രിയില്‍ എത്തും മുമ്ബ് അസീസ് മരിച്ചതായി ദൃക്‌സാക്ഷികള്‍ പോലിസിനു മൊഴിനല്‍കി.36 വര്‍ഷമായി സൗദിയില്‍ സനാഇയ്യയിലെ കമ്ബനിയില്‍ സൂപ്പര്‍വൈസറായിരുന്നു.പെണ്‍മക്കളടക്കം അഞ്ച് മക്കളുണ്ട്.