'ജലം അമൂല്യമാണ്' എന്ന സന്ദേശമുയർത്തി വിദ്യാർഥികൾ മഞ്ചേരിയിൽ റാലി നടത്തി
മഞ്ചേരി : ലോക ജലദിനത്തിൽ 'ജലം അമൂല്യമാണ്' എന്ന സന്ദേശമുയർത്തി ഏറനാട് നോളജ് സിറ്റി പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ നഗരത്തിൽ സൈക്കിൾ റാലി നടത്തി. കച്ചേരിപ്പടിയിൽനിന്നാരംഭിച്ച് പുതിയ…
;മഞ്ചേരി : ലോക ജലദിനത്തിൽ 'ജലം അമൂല്യമാണ്' എന്ന സന്ദേശമുയർത്തി ഏറനാട് നോളജ് സിറ്റി പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ നഗരത്തിൽ സൈക്കിൾ റാലി നടത്തി. കച്ചേരിപ്പടിയിൽനിന്നാരംഭിച്ച് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കെ.സി. എൻജിനിയറിങ് കോളേജ് മാനേജർ റിനൂജ് റാലി ഫ്ളാഗ്ഓഫ് ചെയ്തു. വിദ്യാർഥികളായ ഷയൻഷ, ഇഷാൻ, സൈൻ, അബിൻ, ജെഫിൻ, ഫത്തിക്, ഫാബിൻ, അമൻ, ആരിഫ് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഇൻചാർജ് കെ. പ്രസീന, പി. ഷരീഫ്, വി.പി. ഷഫീഖ്, പി. സഈദ്, കെ. ശമീൽ തുടങ്ങിയവർ നിയന്ത്രിച്ചു. വിദ്യാർഥികൾ വീടുകളിൽ നടപ്പാക്കുന്ന പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിയും ഉദ്ഘാടനംചെയ്തു.