നിപ വൈറസ്: കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍
ദുബായ്: നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെങ്കിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്നു. നിപ വൈറസ് ബാധിച്ച് നിരവധി പേര്‍…
;ദുബായ്: നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെങ്കിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്നു. നിപ വൈറസ് ബാധിച്ച് നിരവധി പേര്‍ കേരളത്തില്‍ മരണപ്പെട്ട സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് യുഎഇ പരിസ്ഥിതികാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഔദ്യോഗികമായി വിലക്ക് പ്രഖ്യാപിച്ചത്. യുഎഇ , കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ വിലക്ക് നിലവില്‍ ഉണ്ട്. പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി, കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.