കരിപ്പൂർ സ്വർണക്കടത്ത്; മഞ്ചേരി സ്വദേശി ശിഹാബ് അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ശിഹാബ് (35) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ…
കരിപ്പൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ശിഹാബ് (35) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.കൊടുവള്ളി സംഘത്തോടൊപ്പമുണ്ടായിരുന്ന ആളാണ് ശിഹാബ്. കൊണ്ടോട്ടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വർണ കവർച്ച ആസൂത്രിതമാണെന്ന വിവരമാണ് ശിഹാബിൽ നിന്നും ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ രാവിലെ ചെർപ്പുളശ്ശേരി സ്വദേശിയായ ഫിജാസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ കൂടി അറസ്റ്റിലായത്.ചെർപ്പുളശ്ശേരിയിലെ സംഘവുമായി കൊടുവള്ളിയിൽ നിന്നും എത്തിയവരെ ബന്ധപ്പെടുത്തിയത് ഫിജാസ് ആണെന്നാണ് വിവരം. പോലീസ് തിരയുന്ന സൂഫിയാന്റെ സഹോദരനാണ് ഫിജാസ്.