‘ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണിത്"..എന്റെ മകള്‍ കല്യാണി എന്റെ ആത്മാര്‍ത്ഥ സൂഹൃത്തിനൊപ്പം അഭിനയിക്കുന്നു"
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി കൂടി…
;മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി കൂടി എത്തുന്നു എന്ന വാര്‍ത്തയാണ് ലാലേട്ടന്റെ ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്.
ബ്രോ ഡാഡിയില്‍ കല്യാണിയുമെത്തുന്നുവെന്ന സന്തോഷ വാര്‍ത്ത പുറത്തുവിട്ടത് പ്രിയദര്‍ശന്‍ തന്നെയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദൈവം തനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണ് തന്റെ ഉറ്റ സുഹൃത്ത് മോഹന്‍ലാലിനൊപ്പം മകള്‍ കല്യാണി അഭിനയിക്കുന്നുവെന്നത് എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.
‘ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണിത്..എന്റെ മകള്‍ കല്യാണി എന്റെ ആത്മാര്‍ത്ഥ സൂഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു..പൃഥ്വിരാജിനും ആന്റണിക്കും നന്ദി…’ എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കല്ല്യാണിയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പമാണ് പ്രയദര്‍ശന്‍ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.
മുന്‍പ് കല്ല്യാണി പ്രിയദര്‍ശനോടൊപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.