ഇന്നലെ താലിബാന്‍ ഭീകരര്‍ കളിച്ചുല്ലസിച്ച അമ്യൂസ്‌മെന്റ് പാർക്ക് ഇന്ന് തീവച്ച് നശിപ്പിച്ചു
കാബൂള്‍: അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിലെ കുട്ടികളുടെ പാര്‍ക്കിലെ റൈഡുകളില്‍ കയറി ആടി രസിക്കുന്ന താലിബാന്‍ ഭീകരന്മാരുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.…
;കാബൂള്‍: അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിലെ കുട്ടികളുടെ പാര്‍ക്കിലെ റൈഡുകളില്‍ കയറി ആടി രസിക്കുന്ന താലിബാന്‍ ഭീകരന്മാരുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലുളള ഒരു അമ്യൂസ്മെന്റ് പാര്‍ക്ക് മുഴുവന്‍ തീവച്ച് നശിപ്പിച്ചിരിക്കുകയാണ് ഇവര്‍ എന്ന വിവരം പുറത്തുവരുന്നു.അമ്യൂസ്മെന്റ് പാര്‍ക്ക് തീയില്‍ നശിക്കുന്ന വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഷെബെര്‍ഘാനിലുളള ബോഖ്ഡി അമ്യൂസ്മെന്റ് പാര്‍ക്കാണ് താലിബാന്‍ ഭീകരർ നശിപ്പിച്ചത്. അതേസമയം, പാര്‍ക്കില്‍ ധാരാളം പ്രതിമകളുണ്ട് എന്നതാണ് ഭീകരരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്.പ്രതിമകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് താലിബാന്‍ നിലപാട്.